മാവേലിക്കര: കോൺഗ്രസ് തെക്കേക്കര രണ്ടാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടിവി വിതരണം ചെയ്തു. തെക്കേക്കര സിജു ഭവനത്തിൽ ഫിലിപ്പോസിന്റെ ചെറുമകൻ രണ്ടാംക്ലാസുകാരനായ ഷിജോണിന് ടി.വി കൈമാറി വിതരണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗം അയ്യപ്പൻ പിള്ള അധ്യക്ഷനായി. വാർഡ് പ്രസിഡന്റ് സുഗതൻ കൊച്ചുവിളയിൽ, വിശ്വംഭരൻ പ്രാക്കുളം എന്നിവർ സംസാരിച്ചു.