ഹരിപ്പാട്: കുമാരപുരം ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടാകും എന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പ്രസിഡന്റ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ കാണപ്പെട്ടത്. ഇത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ സന്ദേശം പ്രചരിപ്പിച്ച ഗോവിന്ദമുട്ടം സ്വദേശിയായ യുവാവിനെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.