ആലപ്പുഴ: ജില്ലയിൽ ഇന്നലെ 22 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ ആകെ എണ്ണം 236 ആയി. ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തതിൽ പത്ത്പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐ ടി ബി പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. പത്ത്പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് . ഇന്നലെ ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി. .