അരൂർ: ദേശീയപാതയിൽ ചന്തിരൂർ പഴയപാലത്തിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കൊടുങ്ങല്ലൂർ അറക്കപ്പുറത്ത് അബ്ദുൾ സലാം (55) കുഴഞ്ഞുവീണ് മരിച്ചു. കുടംപുളി വിൽപ്പനക്കാരനാണ്. .ചന്തിരൂരിലും സമീപ പ്രദേശങ്ങളിലും വിൽപന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുൾ സലാം മീഡിയനിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഇത് കണ്ടുനിന്ന ഓട്ടോ തൊഴിലാളികളായ ഷുക്കൂർ, അമീർ, ഷാജി എന്നിവർ ചേർന്ന് സമീപത്തെ സ്വകാര്യാ ശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഖദീജാബീവി. മക്കൾ:അൻസാരി, തസ്നീം. മരുമക്കൾ: ഷെഫീക്ക് ,ഖന്നത്ത്.