അരൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു .എഴുപുന്ന നീണ്ടകര സ്വദേശി നടുവിലപറമ്പിൽ നക് ഷോൺ (20) ആണ് റിമാൻഡിലായത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. എരമല്ലൂർ സ്വദേശിനിയായ പെൺകുട്ടിയുമായി യുവാവ് നാലു വർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വീട്ടിൽ വച്ച് നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് വാഗ്ദാനത്തിൽ നിന്ന് യുവാവ് പിൻമാറിയതിനെ തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.