അരൂർ: മത്സ്യം വാങ്ങുന്നതിനായി അരൂരിൽ നിന്ന് ചെല്ലാനം ഹാർബറിൽ പോയ 46 പേരെയും അവരുടെ കുടുംബത്തേയും ക്വാറന്റൈനിലാക്കി. ലഭ്യമായ പ്രാഥമിക വിവരം വച്ചു കൊണ്ടാണ് നടപടി.ചെല്ലാനം കടപ്പുറത്ത് പോയ ആരെങ്കിലും ഇനി ഉണ്ടെങ്കിൽ എത്രയും വേഗം ആരോഗ്യ വകുപ്പിനെ അറിയിക്കേ ണ്ടതാണ്.വിവരം മറച്ചുവച്ചു പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അരൂർ ഹെൽത്ത്‌ ഇൻസ്പെക്ടർ എച്ച് .ജവഹർ അറിയിച്ചു.