കറ്റാനം: മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രവിരുദ്ധ ശക്തികളുടെ കേന്ദ്രമാകുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി ഭരണിക്കാവ് പഞ്ചായത്ത് കമ്മിറ്റി പ്രതിക്ഷേധിച്ചു. ബി.ജെ.പി. എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കൊച്ചുമുറി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിനു മങ്കുഴി, ന്യൂനപക്ഷ മോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് ജോജി വർഗീസ്, ശിവലാൽ, പ്രസന്നൻ കട്ടച്ചിറ, നീനു ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. കറ്റാനം മേഖലയുടെ പ്രതിഷേധം കറ്റാനം ജംഗ്ഷനിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം പാറയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച മേഖലാ പ്രസിഡൻ്റ് ജി.രാജീവ്, ബി.ജെ.പി മേഖലാ സെക്രട്ടറി ശ്രീകുമാർ മങ്കുഴി, . രാജൻ കെ മാത്യു, രാജേഷ് രാജ്, മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.