ayur-shield

ആലപ്പുഴ: തിരുവമ്പാടി ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിൽ ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. വാർഡ് കൗൺസിലർ സീനത്ത് നാസർ ഉദ്ഘാടനം നിർവഹിച്ചു. പ്രതിരോധ മരുന്നു വിതരണം ഗോവിന്ദ ഫാർമസിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പങ്കജാക്ഷൻ നിർവഹിച്ചു. ചടങ്ങിൽ ആശുപത്രി എക്സിക്യൂട്ടിവ് അഡ്മിനിസ്ട്രേറ്റർ കെ.ഉത്തമൻ, ഡോ.എ.ആർ.വന്ദന, ഡോ.എ. ഈസ, ആശുപത്രി തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നി‌ർദേശമനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്ആശുപത്രി പ്രവർത്തനം തുടരുന്നതെന്ന് എക്സിക്യൂട്ടിവ് അഡ്മിനിസ്ട്രേറ്റർ ഉത്തമൻ അറിയിച്ചു.