ആലപ്പുഴ: ദേശീയപാതയിൽ ചങ്ങനാശ്ശേരി മുക്കിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയും കൊല്ലത്തേക്ക് പോവുകയായിരുന്നു തമിഴ്നാട് രജിസ്ട്രേഷൻ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 3.30നായിരുന്നു സംഭവം. തിരുവല്ലയിലേക്ക് പോകാൻ ചങ്ങനാശ്ശേരി മുക്കിൽ നിന്നും കൈതവന ഭാഗത്തേക്ക് തിരിയുന്നതായി ബ്രേക്കിട്ട കണ്ടെയ്നർ ലോറിയിൽ ചരക്കുലോറി വന്നിടിക്കുകയായിരുന്നു.
സംഭവത്തിൽ കണ്ടയ്നർ ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി അജിത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു