ഹരിപ്പാട്: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുവാറ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്മാർട്ട്‌ ടി.വി വിതരണത്തിന്റെ ഉദ്ഘാടനം അഡ്വ.എ.എം. ആരിഫ് എം.പി കരുവാറ്റ പഞ്ചായത്തിലെ ഏഴാം വാർഡിൽ നിർവഹിച്ചു. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കളായ രഘുനാഥ്, കെ.വി.സന്തോഷ്‌, മാത്യു വർഗീസ്, സി.പി.എം കരുവാറ്റ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാജു, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എം.അനസലി, പ്രബോധ്, അനിൽ, ശിഹാബ് തുടങ്ങിയവരും മറ്റ്‌ യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.