ഹരിപ്പാട്‌: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം ഡി.അനീഷ് ഉദ്ഘാടനം ചെയ്തു. എം.അനു അദ്ധ്യക്ഷത വഹിച്ചു. സി.വി രാജീവ്, പി.എം വിദ്യാധരൻ, ഗാന്ധി ബഷീർ, ഉമേഷ് ഉല്ലാസ്, സി.ബാബു തുടങ്ങിയവർ സംസാരിച്ചു. പപ്പൻ മുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് നൈസാം, ചന്ദ്രൻ, ഷാനവാസ്, സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.