വള്ളികുന്നം: സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് സി.ബി.ഐ അന്യഷിക്കണമെന്ന്. ആവശ്യപ്പെട്ട് യു.ഡി.എഫ്. വളളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വളളികുന്നം ഗ്രാമ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി​. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി​.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ എസ്. പി - ജില്ലാ സെക്രട്ടറി അഡ്വ.കെ സണ്ണി കുട്ടി ഉദ്ഘാടനം ചെയ്തു - ബി .രാജലഷ്മി, ശാനി ശശി, പി രാമചന്ദ്രൻ പിളള, എസ്.വൈ ഷാജഹാൻ, മഠത്തിൽ ഷുക്കൂർ, കെ പ്രതാപൻ, വള്ളികുന്നം ഷൗക്കത്ത്, രാജൻ പിളള നന്ദനം, സണ്ണി തടത്തിൽ, നസീർ കാവനാട്, രാജുമോൻ, എസ്. ലതിക, സി അനിത ലിബിൻ ഷാ തുടങ്ങിയവർ സംസാരിച്ചു.