ഹരിപ്പാട്: സ്വർണകള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചിങ്ങോലി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. വി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എം. അബ്ദുൾ സത്താർ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് തമ്പാൻ, പി.ജി. ശാന്തകുമാർ, ജെമിനി ഗണേശൻ, ജി. നാരായണപ്പിള്ള, വേണുഗോപാലൻ നായർ, അജീർ മുഹമ്മദ്, ശശിധരൻ, എം.എ.കലാം, സിറാജുദ്ദീൻ, ഡി. രാധാകൃഷ്ണൻ, റ്റി.പി. ബിജു, തുളസീധരൻ, സജിനി, സുരേഷ്‌കുമാർ, അമ്പിളി ദേവി, സുശീല, നിജു, ശിവദാസൻ, മുരളീധരൻ പിള്ള, രത്നമണി, സലിം, കേരളകുമാർ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.