ഹരിപ്പാട്: സ്വർണക്കടത്ത് പ്രതികളെ സംരക്ഷിക്കുന്ന പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) പ്രവർത്തകർ ഹരിപ്പാട് സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ചും യോഗവും നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ബേബി ജോൺ ആദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജെക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വർഗീസ് ഏബ്രഹാം, സതീഷ് മുട്ടം, സനാജി, ബിജു ആൻറണി, അനിൽ തോമസ്, റജി ഏബ്രഹാം, വിശ്വൻ,ഫിലിപ്പ് കോശി,എ കെ ജോസഫ്, കുര്യൻ കുര്യൻ, പീറ്റർ, ഷിബു,മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.