fgh

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യുണിയനിലെ എരിക്കാവ് 282ാം നമ്പർ ശാഖാ യോഗത്തിലെ കിടപ്പ് രോഗികൾക്കുള്ള ധനസഹായ വിതരണ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡംഗം പ്രൊഫ.സി.എം.ലോഹിതൻ, ശാഖാ പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി കരുണൻ, യൂണിയൻ കമ്മിറ്റി അംഗം സരസൻ, കമ്മിറ്റി അംഗങ്ങളായ അജി, മഹേഷ്, രാജേന്ദ്രൻ, ജിജി, സത്യൻ, സതീശൻ, രേവമ്മ, തുളസീ ഗണപതി എന്നിവർ പങ്കെടുത്തു.