ഹരിപ്പാട്: യുത്ത്കോൺഗ്രസ് സംസ്ഥാനകമ്മി​റ്റി യൂത്ത്കെയറിന്റെ ഭാഗമായി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥിക്ക് പഠനാവശ്യത്തിനായുള്ള ടി.വി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ബിനുചുള്ളിയിൽ കോൺഗ്രസ് തൃക്കുന്നപ്പുഴനോർത്ത് 109 ബുത്ത്കോൺഗ്രസ് പ്രസിഡന്റ് ശശീന്ദ്രന് കൈമാറി. നോർത്ത് മണ്ഡലം പ്രസിഡന്റ് ടി.എൻ രലുനാഥൻ, യൂത്ത്കോൺഗ്രസ് നോർത്ത്മണ്ഡലം പ്രസിഡന്റ് അസദ് പാനൂർ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ, ബ്ലോക്ക്കോൺഗ്രസ് കമ്മി​റ്റി ഭാരവാഹികളായ ദിലീപ് ശിവദാസൻ, ഉപേദ്രൻ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ആർ.ഗീത, ലാലൻ, സുധീശൻ, അൻസിൽ, മിഥുൻമുരളി തുടങ്ങിയവർ പങ്കെടുത്തു.