diary

പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ നാഷണൽ സർവീസ് സ്‌കീം തയ്യാറാക്കിയ ബ്രേക്ക് ദി ചെയിൻ ഡയറിയുടെ വിതരണോദ്ഘാടനം പൂച്ചാക്കൽ വടക്കേക്കരയിൽ പി.ടി.എ.പ്രസിഡന്റ് ബിജുദാസും പഞ്ചായത്തംഗം അഡ്വ.എസ്.രാജേഷും ചേർന്ന് നിർവഹിച്ചു. ഓട്ടോകളിൽ യാത്ര ചെയ്യുന്നവരുടേയും, വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടേയും പേരും വിലാസവും ഫോൺ നമ്പരും എഴുതി സൂക്ഷിക്കാനാണ് ഡയറി നൽകുന്നത്.. പ്രിൻസിപ്പൽ ചിത്രഗോപി തച്ചാപറമ്പ് ,അദ്ധ്യാപകരായ വിജി, നിഷ, ബിയ, ജയശ്രി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി.ഡി.പ്രകാശൻ, സെക്രട്ടറി ഗഫൂർ എന്നിവർ നേതൃത്വം നൽകി.