ആലപ്പുഴ: നാലു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ജലജീവൻ പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. ജില്ലയിലെ എൽ.ഡി.എഫ് - യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതികൾ ജല ജീവൻ പദ്ധതി നടപ്പാക്കാൻ താത്പര്യം കാണിക്കുന്നില്ല. പദ്ധതി എത്രയും വേഗത്തിലാക്കിയില്ലെങ്കിൽ ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാഭരണ കൂടത്തിനുമെതിരെ ബി.ജെ.പി ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.