ambala

അമ്പലപ്പുഴ :പുളിങ്കുന്ന് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിഷക്കായ കഴിച്ച് ജീവനൊടുക്കി. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് വാണിയത്തറ വീട്ടിൽ രാജേന്ദ്രൻ - അശ്വതി ദമ്പതികളുടെ മകൻ രാജേഷ് (31) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 ഓടെയാണ് രാജേഷിനെ അബോധാവസ്ഥയിൽ അയൽവാസിയായ ബന്ധു കണ്ടെത്തിയത്. രാജേഷിന്റെ വീട്ടിൽ മറ്റാരുമില്ലാതിരുന്നതിനാൽ ഭക്ഷണം എത്തിച്ചു നൽകാനെത്തിയതായിരുന്നു ഇയാൾ. നേരത്തെ എത്തിച്ച ഭക്ഷണവും രാജേഷ് കഴിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ, അബോധാവസ്ഥയിൽ കണ്ടെത്തിയ രാജേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ 6.30 ഓടെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സഹോദരി: രാഹി .