പൂച്ചാക്കൽ: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുയു.ഡി.എഫിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ പ്രക്ഷോഭം നടത്തി.അരുക്കുറ്റി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് കമ്മറ്റി പ്രസിഡൻറ് എം.ആർ.രവി ഉദ്ഘാടനം ചെയ്തു. മക്കാർ മൗലവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിധീഷ് ബാബു, ഇ.കെ.കുഞ്ഞപ്പൻ, വി.എം.അഷറഫ്, നൗഫൽ മുളക്കൽ, കെ.പി.കബീർ തുടങ്ങിയവർ നേതൃത്വം നൽകി.

തൈക്കാട്ടുശേരി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.പി.ജോബിച്ചൻ, സിബി ജോൺ, രതി നാരായണൻ, എൻ.പി.പ്രദീപ്, വിജയകുമാരി, ബാബു തൈക്കാട്ടുശേരി എന്നിവർ നേതൃത്വം നൽകി.

പാണാവള്ളി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഡി.സി.സി.അംഗം സി.പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അബ്ദുൾ ജബ്ബാർ, അഡ്വ.എസ്.രാജേഷ്, സുധാകരൻ, എ.കെ.സദാനന്ദൻ, നവാസ്, പവനൻ എന്നിവർ നേതൃത്വം നൽകി.

പെരുമ്പളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനു മുമ്പിൽ നടത്തിയ ധർണ്ണ ഡി.സി.സി.ജനറൽ സെക്രട്ടറി ടി.കെ.പ്രതുലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡന്റ് ഷിബു എന്നിവർ നേതൃത്വം നൽകി.

ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഡി.സി.സി. വൈസ് പ്രസിഡന്റ് ടി.ജി.രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു. പി.റ്റി.രാധാകൃഷ്ണൻ ,പി.സി.സിനിമോൻ, പി.ജി.മോഹനൻ, ബൈജു കടവൻ തുടങ്ങിയവർ നേതൃത്വം നൽകി.