മാവേലിക്കര: കുറത്തികാട്ടെ കൊവിഡ് ബാധിതനായ മത്സ്യ വ്യാപാരിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ വാർഡിലുണ്ടായിരുന്ന 60 വയസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 29ന് വൈകിട്ടാണ് മത്സ്യക്കച്ചവടം നടത്തിയിരുന്ന തെക്കേക്കര സ്വദേശി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത മത്സ്യവ്യാപാരിയുടെ സമീപത്തെ കിടക്കയിൽ ഉണ്ടായിരുന്ന മാവേലിക്കര സ്വദേശിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെയുണ്ടായ അപകടത്തിലെ ശസ്ത്രക്രിയയ്ക്കാണ് മാവേലിക്കര സ്വദേശി ആശുപത്രിയിൽ വന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെവെയാണ് മത്സ്യവ്യാപാരിയെ സമീപത്തെ കിടക്കയിൽ അഡ്മിറ്റ് ചെയ്തത്.