ചേർത്തല : കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ ഉൾപ്പെടെ 1000ത്തിലധികം പേർക്ക് പ്രത്യക്ഷത്തിൽ തൊഴിൽ ലഭ്യമാക്കുന്ന നിയർ ഹെൽത്ത് ഗ്രൂപ്പിന് ചേർത്തലയിൽ തുടക്കം കുറിക്കുന്നു.ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കികൊണ്ട് മരുന്നും അന്തരാഷ്ട്ര ബ്രാൻഡുകളിലെ ആരോഗ്യ പരിചരണ ഉത്പ്പന്നങ്ങളും കടകളിൽ ലഭ്യമാക്കുന്നതോടൊപ്പം വീടുകളിൽ എത്തിക്കുകയുംചെയ്യുന്ന ആധുനിക വ്യാപാര ശൃംഖലയാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്.ചേർത്തല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിയർ ഹെൽത്ത് കെയർ ഗ്രൂപ്പിന് 225 ശാഖകളുണ്ടാകും.ഈ മാസം തന്നെ 10 ശാഖകൾ ആരംഭിക്കും.ആദ്യഘട്ടത്തിൽ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡ്,മെഡിസിൻ സബ്സ്ക്രിപ്ഷൻ,ഓൺലൈൻ ഹോം ഡെലിവറി എന്നിവയും ലഭ്യമാക്കും.

ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന ശാഖകളിലൂടെ ഡിജി​റ്റൽ ഇടപാടുകളും ടെലിമെഡിസിൻ സേവനവും നടപ്പാക്കും. മരുന്നുകൾക്ക് പുറമെ ചർമ്മ പരിചരണം,തലമുടി സംരക്ഷണം,വ്യക്തിഗത പരിചരണം, ലൈംഗികാരോഗ്യ സംരക്ഷണം,ഗർഭിണികൾക്കും ഗർഭസ്ഥ്യ നവജാത ശിശുക്കൾക്കും ആരോഗ്യസുരക്ഷ, വളർത്തുമൃഗങ്ങളുടെ പരിചരണം എന്നിവയ്ക്ക് ആവശ്യമായ ഉത്പ്പന്നങ്ങളും അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കുന്ന കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും.വാർത്താസമ്മേളനത്തിൽ നിയർ ഹെൽത്ത് കെയർ പ്രൈവ​റ്റ് ലിമി​റ്റഡ് സി.ഇ.ഒ എസ്.സുമേഷ്,ഡിജി​റ്റൽ പാർട്ണറായ കണക്ടി ഡിജി​റ്റൽ സൊല്യൂഷൻസ് സി.ഇ.ഒ ജിന്റോ ജോയ് ചെതലൻ,അരുൺ ബാബു,ജിഷ്ണു വിശ്വംഭരൻ,അരുൺ തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.