ചെങ്ങന്നൂർ: ഹോംക്വാറന്റൈനിൽ കഴിഞ്ഞ വയോധിക മരിച്ചു. നാഗലാൻഡ് പൊലീസ് റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ കല്ലിശേരി അമ്മനത്ത് വീട്ടിൽ (ആര്യാട്ട് ഭവനത്തിൽ) പരേതനായ കെ.പി.ഗോപിനാഥന്റെ ഭാര്യ ഉഷാ ഗോപിനാഥ് (73) ആണ് മരിച്ചത്.
ഹൃദ്രോഗവും വാർദ്ധക്യസഹജമായ അസുഖവും മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയെ പരിചരിക്കാൻ ബാംഗ്ളൂരിൽ നിന്ന് സഹോദരന്റെ മകൾ മകളോടൊപ്പം എത്തിയിരുന്നു. കേരളത്തിന് പുറത്തുനിന്നെത്തിയതിനാൽ ക്വാറന്റൈനിൽ പോകാൻ മൂന്നുപേരോടും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ക്വാറന്റൈനിൽ കഴിയുമ്പോഴാണ് മരണം. മൂന്നുപേരുടെയും സ്രവം പരിശോധനയ്ക്കെടുത്തു.
പന്തളത്തുനിന്നെത്തി കല്ലിശേരിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്.
പന്തളം ആര്യാട്ട് ഭവനം കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മക്കൾ: പരേതരായ ശ്യാം ഗോപിനാഥ്, സഞ്ജീവ് ഗോപിനാഥ്, സതീഷ് ഗോപിനാഥ്.