മാന്നാർ : കൊവിഡ് സ്ഥിരീകരിച്ച ചെന്നിത്തല പഞ്ചായത്തിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ, ​റവന്യൂ​,പൊലീസ് വകുപ്പുകളുടെയും അനാസ്ഥയെന്ന് മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം ചെന്നിത്തല 14​ാം വാർഡിൽ ആത്മഹത്യ ചെയ്ത ദമ്പതികളിൽ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന് മാന്നാർ പൊലീസ് സ്റ്റേഷനിലെ പത്തോളം ഉദ്യോഗസ്ഥരും റവന്യൂ അധികാരികളും എത്തിയിരുന്നു. പ്രതിരോധനടപടികൾ സ്വീകരിക്കാത്ത ഗ്രാമപഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും അനാസ്ഥയിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ പറഞ്ഞു.