ഹരിപ്പാട്: സ്ത്രീകൾക്കുനേരെ അതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ചേപ്പാട് മുട്ടം സ്വദേശി നിസാറിനെ(32) ആണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് മദ്യപിച്ചെത്തിയ ഇയാൾ അയൽവാസികളായ സ്ത്രീകളെ അസഭ്യം പറയുകയും, ഇവരുടെ വസ്ത്രം കീറാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. നിസാറിനെതിരെ സമാനമായ കേസുകൾ വേറെയും ഉള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.