കായംകുളം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും യോഗം നേതൃത്വത്തെയും ആക്ഷേപിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് കായംകുളം യൂണിയൻ ആവശ്യപ്പെട്ടു.

കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. ഈ കാലയളവിൽ യോഗം ജനറൽ സെക്രട്ടറിയെയും സമുദായ നേതാക്കളെയും തെരുവിൽ ആക്ഷേപിക്കുന്ന നിലപാട് അവസാനിപ്പിക്കണം. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പ്രദീപ് ലാൽ,വൈസ് പ്രസിഡന്റ് കോലത്ത് ബാബു,ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ.എസ്.ധനപാലൻ,എ.പ്രവീൺ കുമാർ,മഠത്തിൽ ബിജു, കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ,വിഷ്ണുപ്രസാദ് ,ജെ. സജിത്ത് കുമാർ,ബാബു മുനമ്പേൽ,ടി.വി. രവി,ദേവദാസ് എന്നിവർ സംസാരിച്ചു.