കായംകുളം: മുതുകുളം കെ.വി.എസ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ചന്ദ്രജിത്ത് ചന്ദ്രസേനൻ, ജിഷ കെ.രാജൻ, സംഗീത ശശിധരൻ,വിഷ്ണു ഉത്തമൻ എന്നിവരുടെ സൗഹൃദ കൂട്ടായ്മയായ ജെവിക്‌സ്, ഓൺലൈൻ പഠന സൗകര്യമില്ലാത്ത രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി.

കോൺഗ്രസ് കണ്ടല്ലൂർ സൗത്ത് മണ്ഡലം പ്രസിഡന്റ് ബി.ചന്ദ്രസേനൻ സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണ കുമാരിക്ക് ഫോണുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുതുകുളം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ സുരേഷ് നൂറനാട്,പഞ്ചായത്ത് അംഗവും,കെ.എസ്‌ ഷാനി, ഉഷാശശി,ബീന,ഉഷസ് എന്നിവർ പങ്കെടുത്തു.