ആലപ്പുഴ: ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബിന്റെ 2020-21 വർഷത്തെ പ്രസിഡന്റായി വി.കെ.മധുകുമാർ വർമ്മയും, സെക്രട്ടറിയായി അഡ്വ.വി.അന്തോണിച്ചനും ചുമതലയേറ്റു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ജലസമ്പത്ത് പ്രയോജനപ്പെടുത്തൽ, ശുദ്ധജല വിതരണം, പാർപ്പിട നിർമ്മാണം, മാലിന്യ നിർമാർജ്ജനം, വിഭിന്ന ശേഷിയുള്ളവർക്കും കിടപ്പുരോഗികൾക്കുമുള്ള ക്ഷേമ പ്രവർത്തനങ്ങൾ,വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.