ആലപ്പുഴ: വീടിന്റെ തറയിൽ കിടന്ന ചീപ്പിൽ ചവിട്ടി തലയടിച്ചു വീണ ഗൃഹനാഥൻ മരിച്ചു. കളപ്പുര വാർഡിൽ ചെമ്മോത്ത് പറമ്പിൽ ബെന്നി സിക്രൂസ് (68) ആണ് മരിച്ചത്.

മുരിങ്ങയില പറിക്കാനായി വീടിന് പിന്നിലെ പറമ്പിലേക്ക് പോകുമ്പോഴാണ് ചീപ്പിൽ ചവിട്ടി തലയടിച്ച് മലർന്ന് വീണത്. ശബ്ദം കേട്ട് വീട്ടുകാർ എത്തുമ്പോൾ ബെന്നി ബോധമറ്റു കിടക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ ബ്രിട്ടോ, ഭാര്യ ജോലി ചെയ്യുന്ന മസ്കറ്റിൽ പോയി തിരികെ വന്ന് കഴിഞ്ഞ 30 മുതൽ വീട്ടിൽ ക്വാറന്റൈനിലാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തിയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. ഭാര്യ: ഹിൽഡ. മക്കൾ: ബ്രിട്ടോ (നഴ്സ്, ബംഗളുരു), ബ്രിജോ (ദുബായ്). മരുമകൾ: മിനി (നഴ്സ്, മസ്കറ്റ്)