പൂച്ചാക്കൽ: പള്ളിപ്പുറത്ത് പുതുതായി നിർമ്മിച്ച ബഡ്സ് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എ എം.ആരിഫ് എം.പി. നിർവഹിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടൻ, വൈസ് പ്രസിഡന്റ് മിനിമോൾ, സിന്ധു വിനു, രാജേഷ് രാമകൃഷ്ണൻ, ടോമി ഉലഹന്നാൻ, ഷിൽജസലിം, മഞ്ജു സുധീർ, പി.ജി.മോഹനൻ, സിന്ധു മഹേശൻ, ഉഷ മനോജ്, നൈസി ബെന്നി, പ്രസീത വിനോദ്, വി.എം.മണിക്കുട്ടൻ, സജിമോൾ, ഗീതാകുമാരി എന്നിവർ പങ്കെടുത്തു.