ആലപ്പുഴ: കരൾ രോഗം മൂർച്ഛിച്ച് ജീവൻ അപകടത്തിലായ യുവാവ് സഹായം തേടുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്ന നീലംപേരൂർ കുറുപ്പോടത്തു വീട്ടിൽ അരുൺകുമാറിന് (44) മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.
ഒ പോസിറ്റിവ് ഗ്രൂപ്പിൽപ്പെട്ട കരൾ ലഭിക്കണം. ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തണം. 30 ലക്ഷം രൂപയെങ്കിലും ചെലവാകും. 9 വയസുള്ള പെൺകുട്ടിയും 11 മാസം പ്രായമുള്ള ആൺകുട്ടിയും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലിയുണ്ടായിരുന്നെങ്കിലും രോഗം കലശലായതോടെ നഷ്ടപ്പെട്ടു. വടുതലയിൽ വാടക വീട്ടിലായിരുന്നു താമസം. ചികിത്സാ ചിലവുകൾ ഉൾപ്പടെ നിത്യചെലവിന് യാതൊരു മാർഗവുമില്ലാതെ ബുദ്ധിമുട്ടുകയാണ് അരുണിന്റെ ഭാര്യ രമ്യ.
ഫെബ്രുവരിയിൽ രോഗലക്ഷണങ്ങൾ കണ്ടെങ്കിലും, വിവിധ പരിശോധനകൾക്കൊടുവിൽ മേയ് അവസാനത്തോടെയാണ് ലിവർ സിറോസിസ് ആണെന്ന് കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അരുൺ. ശസ്ത്രക്രിയയ്ക്കു വേണ്ടി വിവിധ പരിശോധനകൾ നടത്തുന്നുണ്ട്. എന്നാൽ യോജിക്കുന്ന കരളും പണവും ഈ കുടുംബത്തിന് മുന്നിൽ വെല്ലുവിളിയാവുകയാണ്. അരുൺ കുമാറിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം പച്ചാളം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 5556053000016442
ഐ.എഫ്.എസ് കോഡ്: SIBL0000418. ഫോൺ: 9048809088