ആലപ്പുഴ: വിദേശത്തു നിന്നെത്തിയ യുവാവ് ക്വാറന്റൈനിൽ കഴിയവേ സ്രവ പരിശോധന നടത്തിയില്ല. വീട്ടിലെത്തി പിറ്റേന്ന് നടത്തിയ പരിശോധനയുടെ ഫലം ഒരാഴ്ചയ്ക്കു ശേഷം ലഭിച്ചപ്പോൾ പോസിറ്റീവ്!

വടക്കൻ മേഖലയിലെ ഒരു പഞ്ചായത്തിലുൾപ്പെട്ട യുവാവ് ജൂൺ 19നായിരുന്നു ദുബായിൽ നിന്നെത്തിയത്. ഒരു വീട്ടിലായിരുന്നു ക്വാറന്റൈൻ. ഈ സമയങ്ങളിൽ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നെങ്കിലും സ്രവ പരിശോധന നടത്തിയിരുന്നില്ല. 16 ദിവസത്തിനു ശേഷം ആരോഗ്യപ്രവർത്തകരുടെ കൂടി അനുമതിയോടെ, വാർഡ് മെമ്പറെ അറിയിച്ച ശേഷം വീട്ടിലേക്ക് വന്നു. അറുപതു വയസിനു മുകളിലുള്ള മാതാപിതാക്കളും ആറും മൂന്നും വയസുള്ള കുട്ടികളും ഭാര്യയും അടങ്ങുന്ന വീട്ടിലേക്കായിരുന്നു എത്തിയത്. പിറ്റേന്നാണ് സ്രവം പരിശോധനയ്ക്ക് എടുത്തത്. ഒരാഴ്ച പിന്നിട്ട് ഇന്നലെയാണ് ഫലം പോസിറ്റീവാണെന്ന അറിയിപ്പ് ലഭിച്ചത്.