മാന്നാർ: പാണ്ടനാട് വന്മഴി കിളിയന്തിറയ്ക്ക് സമീപം ഇന്ത്യൻ ഓയിൽ പമ്പിന്റെ 'പത്മശ്രീ ഫ്യൂവൽസ്' പ്രവർത്തനം തുടങ്ങി.ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു, ഓഫീസ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശിവൻകുട്ടി ഐലാരത്തിലും ആദ്യ വില്പന വാർഡ് മെമ്പർ ജോജി പാലങ്ങാട്ടിലും നിർവഹിച്ചു. കെ.ജി.വിശ്വനാഥൻ നായർ, സിനിൽ മുണ്ടപ്പള്ളി, ജയലാൽ പടീത്ര, ദയകുമാർ ചെന്നിത്തല, രാഹുൽ വിജയൻ എന്നിവർ പങ്കെടുത്തു.