ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ ആറാട്ടുപുഴ പഞ്ചായത്ത്, ചെറുതന, കരുവാറ്റ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് വാർഡുകൾ, തീരദേശമായ തൃക്കുന്നപ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിൽ അടിയന്തിരമായി സൗജന്യ ഭക്ഷ്യ-പച്ചക്കറി കിറ്റുകൾ വിതരണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കയർ, മത്സ്യ മേഖലകളിലെ തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അടിയന്തിരമായി രണ്ടായിരം രൂപ ഈ മേഖലയിലെ തൊഴിലാളികൾക്ക് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ തീരദേശത്ത് അണു നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.