അരൂർ: നീണ്ടകരയിൽ പൊലീസ് പത്രവിതരണം തടസപ്പെടുത്തിയെന്ന് പരാതി.

നീണ്ടകര കണ്ടെയ്ൻമെന്റ് സോണാണ്. കൊവിഡ് വ്യാപനത്തിന്റെ പേരിൽ അരൂർ സ്റ്റേഷനിലെ എ.എസ്.ഐയാണ് ഇന്നലെ രാവിലെ പത്രവിതരണക്കാരനെ അര മണിക്കൂറോളം തടഞ്ഞുവച്ചത്. പാസ് കാണിച്ചിട്ടും വിട്ടില്ല. എഴുപുന്ന പാറായി പള്ളി ഏജന്റ് റെജി റാഫേൽ സ്ഥലത്തെത്തി ചേർത്തല ഡിവൈ.എസ് പി.യോട് ഫോണിൽ പരാതിപ്പെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.