കുട്ടനാട്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇത്തവണ കർക്കിടക വാവുബലി തർപ്പണം ഉണ്ടാവില്ല. വാവുബലി ദിവസം ക്ഷേത്രത്തിൽ പിതൃപൂജകളും മറ്റ് പൂജകളും നടക്കും. പൂജകളിൽ പങ്കെടുക്കാൻ കഴിയാത്തവർ പേരും നാളും അറിയിച്ചാൽ പൂജകൾ നടത്തുമെന്ന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു. ഫോൺ: 9447104242