ചേർത്തല: കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗത്തേയും വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള യോഗ നേതാക്കൾക്കെതിരേയും നടക്കുന്ന കള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് യൂത്ത് മൂവ്മെന്റ് കണിച്ചുകുളങ്ങര യൂണിയൻ ആവശ്യപ്പെട്ടു.യോഗത്തെയും യോഗ നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്നതിനെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേനും തുഷാർ വെള്ളാപ്പള്ളിക്കും പൂർണ പിന്തുണ നൽകാനും തീരുമാനിച്ചു.യൂണിയൻ പ്രസിഡന്റ് അനിലാൽ തെക്കേ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സജീവ് തോപ്പിൽ,ഷിബു പുതുക്കാട്,അജിത്ത് സോമൻ,സുനിൽ എന്നിവർ സംസാരിച്ചു.

 പിന്തുണയുമായി വനിതാ സംഘം

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗം നേതൃത്വത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളിക്കളയണമെന്നും യോഗം നേതൃത്വത്തിന് പൂർണ പിന്തുണ നൽകുന്നതായും വനിതാസംഘം അറിയിച്ചു. ശ്രീലത ബാബു അദ്ധ്യക്ഷത വഹിച്ചു. സരള,ലിജി,സ്വപ്ന എന്നിവർ സംസാരിച്ചു. തങ്കമണി ഗൗതമൻ സ്വാഗതവും മംഗളാമ്മ നന്ദിയും പറഞ്ഞു.