ആലപ്പുഴ: ജില്ലയിൽ ഇന്നലെ 47 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിയായ ഗർഭിണിയുടെ സമ്പർക്ക പട്ടികയിലുള്ള മൂന്നുപേർ, ഇവരുടെ ഭർത്താവിനോടൊപ്പം വള്ളത്തിലും ഹാർബറിലുമായി ജോലി ചെയ്തിരുന്ന 20 പേർ, രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ളഎഴുപുന്നയിലെ സീഫുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ, സഹപ്രവർത്തകരായ 12 പേർ. കായംകുളത്തെ വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള 9 പേർ, രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന സ്വദേശിയായ ഗർഭിണിയുടെ സമ്പർക്ക പട്ടികയിലുള്ള രണ്ടുപേർ, രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയായ മത്സ്യ കച്ചവടക്കാരൻ
എന്നിവരാണ് പട്ടികയിലുള്ളത്.