ഹരിപ്പാട്: സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികൾ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ ഹരിപ്പാട് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി രമേശ് ചെന്നിത്തലയുടേയും ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന്റയും കോലം കത്തിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.എം.അനസ് അലി, എസ്.സുരേഷ് കുമാർ,
ജി.സിനുകുമാർ, ബെന്നി കുമാർ, സജു കെ.ജോയ്, അനസ് അബ്ദുൾ നസിം, അഡ്വ.ആർ.രാജേഷ് എന്നിവർ സംസാരിച്ചു.
ഇതിന്റെ ഭാഗമായി കന്നുകാലിപ്പാലത്തിനു കിഴക്ക് പി.ടി.മധു, കടുവൻകുളങ്ങരയിൽ ആർ.മനോജ്, തൃക്കുന്നപ്പുഴയിൽ അഡ്വ.ശ്രീജേഷ് ബോൺസലെ, ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ രാഹുൽ സി.കാംബ്ളി, റവന്യു ടവറിനു മുന്നിൽ എം.രാജീവ് ശർമ്മ, ടൗൺ ഹാൾ ജംഗ്ഷനിൽ എം.രതീഷ് എന്നിവർ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.