ചേർത്തല: താലൂക്കിൽ തണ്ണീർമുക്കം ബണ്ടു വഴിയുള്ള ഗതാഗതം നിരോധിച്ചു.തീരദേശ പാതയിലെ എറണാകുളം അതിർത്തിയായ ചെല്ലാനം ചാപ്പക്കടവ്,തെക്കേ അതിർത്തിയായ കാട്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഗതാഗതം നിയന്ത്രിക്കും.അരൂക്കുറ്റി,മുഹമ്മ കാവുങ്കൽ എന്നിവടങ്ങളിലും നിയന്ത്രണമുണ്ട്.ദേശീയപാതയിലൂടെ ഗതാഗതം യാത്രാ രേഖകൾ ഉള്ളവർക്കായി പരിമിതപ്പെടുത്തും.എന്നാൽ ദീർഘ ദൂരയാത്രകളെ പരിശോധനയോടെ കടത്തിവിടും.വാഹനങ്ങൾ നിറുത്താനോ ഇറങ്ങാനോ അനുവദിക്കില്ല.

പത്രവിതരണത്തിന് തടസമില്ല

കർശന നിയന്ത്രങ്ങൾ പ്രഖ്യാപിച്ചെങ്കിലും അവശ്യ സർവീസുകൾക്കൊപ്പം പത്രവിതരണത്തിനും തടസമുണ്ടാകില്ലെന്ന് ചേർത്തല ഡിവൈ.എസ്.പി കെ.സുഭാഷ് അറിയിച്ചു.