photo

ചേർത്തല:ഭിന്നശേഷിക്കാരന്റെ മുച്ചക്ര സ്‌കൂട്ടറിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കൊച്ചുപറമ്പിൽ കെ.ഡി.പൊന്നപ്പന്റെ സ്‌കൂട്ടറിനാണ് തീയിട്ടത്. ശനിയാഴ്ച രാത്രി പന്ത്റണ്ടരയോടെയാണ് സംഭവം.വാഹനം പൂർണമായി കത്തിനശിച്ചു.വീട്ടിലെ മോട്ടോറിന്റെ പൈപ്പും മറ്റുപകരണങ്ങളും വെട്ടി നശിപ്പിച്ചു. സി.പി.എം അരീപ്പറമ്പ് ലോക്കൽ കമ്മി​റ്റിയംഗമാണ് പൊന്നപ്പൻ. അർത്തുങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.