ഹരിപ്പാട്: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വീയപുരം ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ജില്ലാപഞ്ചായത്തിന്റെ അവാർഡുകൾ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോൺ തോമസ് നിർവ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് സി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബിൾ പെരുമാൾ, ഹെഡ്മിസ്ട്രസ് ഷൈനി, സ്റ്റാഫ് സെക്രട്ടറി മിനി, ഹയർസെക്കൻഡറി കോ ഓഡിനേറ്റർ സത്യൻ, രഘുനാഥ്, ഓമന തുടങ്ങിയവർ പങ്കെടുത്തു.