കായംകുളം: കായംകുളത്ത് സ്രവപരിശോധന നടത്തി ഫലം കാത്തിരിക്കുന്നവർ കർശനമായി ക്വാറന്റൈനിൽ കഴിയണമെന്ന് നഗരസഭ അറിയിച്ചു.
നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റെയും കൊവിഡ് നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യും. അടിയന്തിരഘട്ടങ്ങളിൽ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ എന്നിവ നിർബന്ധമാണ്.

ഏതെങ്കിലും വ്യക്തികൾ ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നതും, മറ്റുള്ളവരുമായി ഇടപഴകുന്നതും ശ്രദ്ധയിൽപ്പെട്ടാൽ വാർഡ് ജാഗ്രത സമിതിയിലെ ആശാവർക്കറെയോ വാർഡ് കൗൺസിലറെയോ നഗരസഭ കൺട്രോൾ റൂമിലെ 0479 2445060 എന്ന നമ്പറിലോ അറിയിക്കണം.