ആലപ്പുഴ: ആരോഗ്യ പ്രവർത്തകരായ 4 പേർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 395 ആയി. രാമങ്കരി ഒമ്പതാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു

10 പേർ വിദേശത്തുനിന്നു 7 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് മരിച്ച പുളിങ്കുന്ന് കോണത്ത് വാക്കാൽ ബാബുവിനാണ് (52) രോഗം സ്ഥിരീകരിച്ചത്.

സൗദിയിൽ നിന്നു തിരുവനന്തപുരത്തെത്തിയ പാണ്ടനാട് സ്വദേശി, ചെന്നൈയിൽ നിന്നു സ്വകാര്യ വാഹനത്തിൽ എത്തിയ 51 വയസുള്ള ആലപ്പുഴ സ്വദേശിനി, അബുദാബിയിൽ നിന്നു കൊച്ചിയിലെത്തിയ 55 വയസുള്ള കായംകുളം സ്വദേശി, മഹാരാഷ്ട്രയിൽ നിന്നെത്തിയ 48 വയസുള്ള ആലപ്പുഴ സ്വദേശിനി, മസ്‌കറ്റിൽ നിന്നു കൊച്ചിയിലെത്തിയ 47 വയസുള്ള ആലപ്പുഴ സ്വദേശി, ഖത്തറിൽ നിന്നു കോഴിക്കോട് എത്തിയ കാഞ്ഞൂർ സ്വദേശി, ഡൽഹിയിൽ നിന്നു കൊച്ചിയിലെത്തിയ കണിച്ചുകുളങ്ങര സ്വദേശി, ഹൈദരാബാദിൽ നിന്നു എത്തിയ ചെങ്ങന്നൂർ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ പാണ്ടനാട് സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ 67 വയസുള്ള ചെങ്ങന്നൂർ സ്വദേശിനി, കുവൈത്തിൽ നിന്നു കൊച്ചിയിൽ എത്തിയ 18, 14 വയസുള്ള ഭരണിക്കാവ് സ്വദേശികൾ, ഗോവയിൽ നിന്നെത്തിയ 50 വയസുള്ള മുതുകുളം സ്വദേശി, സൗദിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ 60 വയസുള്ള ചെങ്ങന്നൂർ സ്വദേശി, കോയമ്പത്തൂരിൽ നിന്നെത്തിയ തുറവൂർ സ്വദേശിയായ യുവതി, ഖത്തറിൽ നിന്നെത്തിയ 54 വയസുള്ള പുന്നപ്ര സ്വദേശി, റിയാദിൽ നിന്നെത്തിയ 58 വയസുള്ള നീലംപേരൂർ സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

കായംകുളം സ്വദേശിയായ പച്ചക്കറി വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള എട്ടുപേർക്കും

എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള 18 പേർക്കും രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള ആറുപേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വെണ്മണി സ്വദേശിയായ കുട്ടി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 49 വയസുള്ള പുന്നപ്ര സ്വദേശിനി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച താമരക്കുളം സ്വദേശി, നാല് ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 നിരീക്ഷണത്തിൽ 6190 പേർ

ജില്ലയിൽ നിലവിൽ 6190 പേരാണ് നിരീക്ഷണത്തിലുള്ളത്. 394 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ആലപ്പുഴ മെഡി. ആശുപത്രിയിൽ 312, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 24, ആലപ്പുഴ ജനറൽ ആശുപത്രിയിൽ 2, കായംകുളം ഗവ. ആശുപത്രിയിൽ ഒന്ന്, കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ 55 എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്.