ഹരിപ്പാട്: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി ജില്ലാ പഞ്ചായത്ത്‌ അംഗം ബബിത ജയന്റെ അഭ്യർത്ഥനപ്രകാരം കായംകുളം എൻ.ടി.പി.സി ടി വികൾ നൽകി. ജനറൽ മാനേജർ ബി.വി കൃഷ്ണ ഏഴു ടി വികളാണ് കൈമാറി. എ.ജി.എം എച്ച്.ആർ ബാലസുന്ദരം, ഡെപ്യൂട്ടി മാനേജർ എച്ച്.ആർ. ഗംഗാധരൻ, ഡെപ്യൂട്ടി മാനേജർ ലോ സുഭിഷ എന്നിവർ പങ്കെടുത്തു.