ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം ഇന്നലെയും ഇന്നും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ശാഖാ പ്രസിഡന്റ് ബി.നടരാജൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വി.ശ്രീലാൽ അദ്ധ്യക്ഷനായി. യോഗത്തിന്റെ കഴിഞ്ഞകാല ചരിത്രം യോഗം മുൻ ഡയറക്ടർ മുട്ടം ബാബു പ്രബന്ധമായി അവതരിപ്പിച്ചു. ഗുരുദേവനെ നാടുകടത്താൻ ശ്രമിച്ചവരെ പോലെയുള്ള ദുഷ്ട ശക്തികൾ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തെ കെട്ടുറപ്പുള്ളതാക്കി, വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലുള്ളതാക്കുകയും ചെയ്ത സമുദായങ്ങളെ ആർക്കും അവഗണിക്കാൻ കഴിയാത്ത ശക്തികളാക്കി മാറ്റുകയും ചെയ്ത വെള്ളാപ്പള്ളി നടേശന് എല്ലാ പിന്തുണയും യോഗം പ്രഖ്യാപിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് ശാഖ സെക്രട്ടറി വി.നന്ദകുമാർ നേതൃത്വം നൽകി.യൂണിയൻ കൗൺസിലർ ബി..രഘുനാഥൻ, മുട്ടം സുരേഷ്, ബി.ദേവദാസ്, കെ.പി അനിൽകുമാർ, സുമ സുരേഷ്, ജ്യോതി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത്മൂവ്മെന്റ് സെക്രട്ടറി നന്ദു ദേവദാസ് സ്വാഗതവും കമ്മി​റ്റി അംഗം ആരോമൽ നന്ദിയും പറഞ്ഞു.