വള്ളികുന്നം: അന്യ സംസ്ഥാനത്തു നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തിനെ ഇറക്കിയതു നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് പൊലീസ് എത്തി തിരികെ കയറ്റി അയച്ചു. വള്ളികുന്നം കാരാഴ്മ ലക്ഷംവീട് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
കായംകുളത്ത് എത്തിച്ച പോത്തുകളെയാണ് കൊവിഡ് നിയന്ത്രണത്തെ തുടർന്ന് അവിടയ ഇറക്കാൻ കഴിയാഞ്ഞതിനാൽ ഏജന്റിന്റെ നിർദേശ പ്രകാരം വള്ളികുന്നം കാരാഴ്മയിൽ ഇറക്കിയതെന്നു പറയുന്നു. ഇതിൽ ഒരെണ്ണം ചത്തതായും പരാതിയുണ്ട്. രാജസ്ഥാനിൽ നിന്നെത്തിയ 2 ലോറിക്കാരെ ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. സംഭവത്തിൽ വളളികുന്നം പൊലീസ് കേസെടുത്തു