മാവേലിക്കര: സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് യുവജന പ്രസ്ഥാനത്തിന്റെ ഭാഗമായ യൂത്ത് ഹെൽപ്പ് ലൈൻ മുഖേന മാവേലിക്കരയിലെ 30 കുട്ടികൾക്ക് സ്മാർട്ട്‌ ടിവിയും സ്മാർട്ട്‌ ഫോണും വിതരണം ചെയ്തു. മാവേലിക്കര സി.എസ്.ഐ പള്ളി വികാരി ഡോ സാം ടി.മാത്യു വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ചർച്ച് സെക്രട്ടറി പി.സി.തോമസ്, പീറ്റ് മെമ്മോറിയൽ കോളേജ് അദ്ധ്യാപകൻ പ്രൊഫ.ബോബി ഉമ്മൻ കുര്യൻ, ബി.എച്ച്. സ്കൂൾ പ്രിൻസിപ്പൽ ഡോ.സാലി ജേക്കബ്, റേബേക്ക തോമസ്, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് അശ്വൻ അലക്സ്, ജിബിൻ മാത്യു ജോൺ തുടങ്ങിയവർ പങ്കെടുത്തു.