tv-r

അരൂർ: ദേശീയപാതയിൽ എരമല്ലൂർ പിളളമുക്കിന് സമീപം കാൽനട യാത്രികൻ ബൈക്കിടിച്ചു മരിച്ചു. എരമല്ലൂർ കണ്ടേക്കാട്ട് വെളി കെ.വി.ആന്റണി (49) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ആന്റണി ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകവേ ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം.ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റീത്താമ്മ. മക്കൾ:അൽഫോൻസ, മിന്റ.