ഹരിപ്പാട്: സി.ബി.സി വാര്യർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി 'വായനയുടെ സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ ചർച്ചാ വേദി സംഘടിപ്പിച്ചു. എരിക്കാവ് ജയഭാരത് ലൈബ്രറിയുടെ പ്രസിഡന്റ് എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി മുഖ്യ പ്രഭാഷണം നടത്തി.എൻ.സോമൻ, ഇളനെല്ലൂർ തങ്കച്ചൻ എന്നിവർ സംസാരിച്ചു. ടി.തിലകരാജ് സ്വാഗതവും ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.